രാശിഫലം, ജൂലൈ 26, 2024

0
51

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഒരു കുടുംബാംഗത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കും. ഇതിന്റെ ഭാഗമായി സാമ്പത്തിക ചെലവുകളും വർധിക്കും. ഇന്ന് സമ്മർദ്ദം വർധിക്കാനിടയുണ്ട്. മത – സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരമുണ്ടാകും. സഹോദരന്റെ നിർദ്ദേശങ്ങൾ നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യും. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢമാകും. പ്രണയ ജീവിതത്തിൽ പിരിമുറുക്കം വർധിക്കാം. അതിനാൽ നിങ്ങളുടെ സംസാരവും പെരുമാറ്റവും വളരെയധികം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം നയിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​അമ്മയുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ഇത് നിങ്ങളെ മാനസിക വിഷമത്തിലാക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് തടസ്സങ്ങൾ നേരിടാം. കുടുംബത്തിലെ ദൈനംദിന കാര്യങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കേണ്ടി വരും. ചില പ്രശ്നങ്ങൾ അയൽക്കാരുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. സന്താനങ്ങൾ മതപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് സന്തോഷം നൽകും.

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ജോലിക്കായി ശ്രമിച്ചിരുന്നവർക്ക് നല്ല സാധ്യതകൾ തെളിയുന്നു. ചില നിക്ഷേപങ്ങൾ വിജയകരമാകും. എന്നാൽ കുടുംബത്തിൽ സ്ഥിതി അത്ര അനുകൂലമല്ല. കുടുംബാംഗങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ രൂക്ഷമാക്കാനിടയുണ്ട്. മാത്രവുമല്ല, സന്താനങ്ങളുടെ ഭാവി സംബന്ധമായ ആശങ്ക നിങ്ങളെ വല്ലാതെ അലട്ടും. സഹോദരങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ തുടരും. മാതാപിതാക്കളോടൊപ്പം സമയം ചെലവിടാൻ സാധിക്കുന്ന അവസരങ്ങൾ തള്ളിക്കളയരുത്.

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പല കാര്യങ്ങളിലും പുരോഗതി ഉണ്ടാകും. അലസത ഉപേക്ഷിച്ച് തീർപ്പാകാതിരിക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. മേലുദ്യോഗസ്ഥർ നിങ്ങളുടെ പ്രകടനത്തിൽ സംതൃപ്തി പ്രകടമാക്കും. വിദേശവുമായി ബന്ധപ്പെട്ട് ബിസിനസ് ഇടപാടുകൾ നടത്തുന്നവർക്ക് നേട്ടമുണ്ടാകും. വിവേക ബുദ്ധിയോടെ പ്രവർത്തിച്ചാൽ ഇന്ന് വിജയം നിങ്ങൾക്കൊപ്പമായിരിക്കും. കുടുംബത്തിലെ ഇളംതലമുറക്കാർക്കൊപ്പം സമയം ചെലവിടാൻ സാധിക്കും. ഇന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

വിദേശത്തുള്ളവർക്ക് കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്ത കേൾക്കാൻ സാധിക്കുന്നത് വലിയ ആശ്വാസമാകും. ഈ രാശിയിലെ അവിവാഹിതർക്ക് നല്ല വിവാഹാലോചന വരാനിടയുണ്ട്. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകാനും സാധിക്കും. പങ്കാളിയുടെ പൂർണ്ണ പിന്തുണ ഇന്ന് നിങ്ങൾക്കൊപ്പം ഉണ്ടാകും. മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുന്നതിൽ നിങ്ങൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്.

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ചില ചെലവുകൾ ഒഴിവാക്കാൻ സാധിക്കില്ല. എന്നാൽ ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിക്കില്ല. ചില സുഹൃത്തുക്കളെ സഹായിക്കാൻ അവസരമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സംസാരത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ഇല്ലെങ്കിൽ സഹപ്രവർത്തകരുമായി പ്രശ്നങ്ങൾ ഉണ്ടായേക്കാം. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. സന്താനങ്ങളുടെ ഭാവിയുടെ ബന്ധപ്പെട്ട ആശങ്കകൾ അവസാനിക്കും.

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ബിസിനസിൽ കുടുംബാംഗങ്ങളുടെ പിന്തുണ ഉണ്ടാകും. പ്രതിസന്ധികളിൽ നിന്ന് പുറത്തുവരാൻ സാധിക്കും. എന്നാൽ അമിത ജോലിഭാരം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാനിടയുണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്. അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഇന്ന് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ ശീലത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് നന്നായിരിക്കും. ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കുറിച്ച് ആലോചന നടത്തും. ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരാനായി പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യും. സഹോദരങ്ങളുടെ വിവാഹ സംബന്ധമായ ക്രമീകരണങ്ങൾ വീട്ടിൽ നടക്കും. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കുന്നത് സന്തോഷം ഇരട്ടിപ്പിക്കും.

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ ഇന്ന് നിങ്ങൾക്കൊപ്പം ഉണ്ടാകും. സമൂഹത്തിൽ ഇന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമാണ്. ദാമ്പത്യ ബന്ധം ദൃഢമാകും. ബിസിനസിൽ ശ്രദ്ധയോടെ പ്രവർത്തിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. അധ്യാപക വിദ്യാർത്ഥിൽ ബന്ധം മെച്ചപ്പെടും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയമാണ്. തീരാതെ കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കാലങ്ങളായി മുടങ്ങി കിടന്നിരുന്ന ജോലികൾ വീണ്ടും ആരംഭിക്കാൻ സാധിക്കുന്നതാണ്. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരമുണ്ടാകും. തിരക്കേറിയ ദിവസത്തിനിടയിലും പ്രണയ പങ്കാളിക്കായി സമയം ചെലവിടാൻ കഴിയും. കുടുംബ സ്വത്ത് സംബന്ധിച്ച പ്രശ്നങ്ങൾ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ പരിഹരിക്കാൻ കഴിയും. ഉചിത സമയത്ത് ശരിയായ തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവ് ഇന്ന് പ്രയോജനപ്പെടും. ഏതെങ്കിലും വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് അതിന് സാധിച്ചേക്കും.

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഭാവിയിലേയ്ക്കായി ചെയ്യുന്ന ചില പദ്ധതികൾ നിങ്ങൾക്ക് പ്രയോജനകരമാകും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ സാധിക്കും. ചില കാര്യങ്ങൾ കുടുംബത്തിന്റെ ബഹുമാനം വർധിപ്പിക്കും. ബിസിനസിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നത് ആശ്വാസകരമാകും. കുടുംബത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കും. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

കുടുംബത്തോടുള്ള നിങ്ങളുടെ സ്നേഹവും ബന്ധവും ദൃഢപ്പെടും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. അതേസമയം തൊഴിലിടത്തിൽ സഹപ്രവർത്തകരുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് ജോലിഭാരം കൂടുതലായേക്കാം. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം. പൊതുജന പിന്തുണ ലഭിക്കും. ബന്ധുഗുണം ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here