മൂന്നൂ വയസുകാരൻ പാമ്പിനെ വായിലിട്ട് ചവച്ചുകൊന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. വീടിന്റെ പുറത്ത് കളിക്കുന്നതിനിടെയാണ് കുട്ടി പാമ്പിനെ ചവച്ചുകൊന്നത്. സമീപത്തെ കുറ്റിക്കാട്ടിൽ നിന്നുമാണ് പാമ്പ് കുട്ടിയുടെ മുൻപിൽ അകപ്പെട്ടത്.
കുട്ടിയുടെ കരച്ചിൽ കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോൾ കുട്ടിയുടെ വായിൽ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കുട്ടിയുടെ വായിൽ നിന്ന് പാമ്പിനെ ഇവർ വലിച്ചെറിഞ്ഞു. തുടർന്ന് നാട്ടുകാരും സംഭവസ്ഥലത്തെത്തി.
പിന്നീട് കുട്ടിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്നും അവൻ പൂർണ ആരോഗ്യവാനാണ് എന്നും ബന്ധുക്കളെ അറിയിച്ചു. പിന്നീട് കുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു.