ശബരിമല • പമ്പയിലേക്കു സർവീസ് നടത്തുന്ന എല്ലാ സർവീസുകളും തീർഥാടനം കഴിയുംവരെ കെഎസ്ആർടിസി ശബരിമല സ്പെഷൽ ആക്കി. ഈ സർവീസുകളിൽ അധികനിരക്കും ഈടാക്കും. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി ഡിപ്പോകളിൽനിന്നു പമ്പയിലേക്ക് ദിവസവും സർവീസ് നടത്തിവന്ന ഷെഡ്യൂൾ ബസുകളും സ്പെഷൽ ആക്കി. എരുമേലിയിൽ നിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവീസ് തീർഥാടനം കഴിയും വരെ അട്ടത്തോട് വരെ മാത്രമാക്കി പരിമിതപ്പെടുത്തി.
പ്രധാന ഡിപ്പോകളിൽ നിന്ന് ഇന്ന് മുതൽ പമ്പയിലേക്കുള്ള ശബരിമല സ്പെഷൽ ബസുകളിലെ നിരക്ക്:- ആദ്യത്തേത് ഫാസ്റ്റ്, രണ്ടാമത്തേത് സൂപ്പർ ഫാസ്റ്റ്:- തിരുവനന്തപുരം- 294, 303, കുമളി- 232, 240, ചെങ്ങന്നൂർ- 180, 187, കോട്ടയം- 190, 196, എറണാകുളം- 295, 305, പത്തനംതിട്ട- 143,149, കൊട്ടാരക്കര- 195, 201,ഗുരുവായൂർ- 429, 442, തൃശൂർ- 337, 388, എരുമേലി- 114, 119, കൊല്ലം- 232, 240, ആറ്റിങ്ങൽ- 275, ഓച്ചിറ 232, 240. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന്റെ നിരക്ക് കൂട്ടിയിട്ടില്ല. ലോഫ്ലോർ ബസുകളാണ് ചെയിൻ സർവീസിന് എത്തിച്ചിട്ടുള്ളത്. എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് നിരക്ക്. പത്തനംതിട്ട- പമ്പ ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ വരെ 112 രൂപയായിരുന്നു. അതാണ് 143 രൂപയായി വർധിച്ചത്.