തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വൈറസ് ബാധ നിയന്ത്രണങ്ങള്‍ ലംഘിച്ച് വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളും ഇപ്പോള്‍ റെഡ് സോണിലാണ്. ഇത്ര ഗുരുതരമായ സ്ഥിതി വിശേഷം നിലനില്‍ക്കുന്പോള്‍ ആണ് പെരുന്പാവൂരില്‍ സകല നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി കൊണ്ട് ഒരു കൂട്ടം ആള്‍ക്കാര്‍ കാളചന്ത നടത്തിയത്. ആള്‍ക്കൂട്ടം പെരുകിയതോടെ ആരോ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയു കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കാളച്ചന്തയിൽ കച്ചവടം നടത്തിയവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാവിലെ കച്ചവടം തുടങ്ങിയപ്പോൾ മുതൽ നിരവധിയാളുകളാണ് കാളച്ചന്തയിലെത്തിയത്. ചന്തയിലെ തിരക്ക് തുടർന്നതോടെയാണ് പൊലീസ് ഇടപെട്ടത്.
എറണാകുളം ജില്ലയിൽ ഇന്നലെ 15 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 13 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 813 ആണ്. ഇതുവരെ ഏഴ് പേരാണ് കൊവിഡ് ബാധിച്ച് എറണാകുളത്ത് മരിച്ചത്.