സ്വപ്ന സുരേഷ് തുറന്ന് വിട്ട ഭൂതം ഇടത് സര്‍ക്കാരിനെ പൂര്‍ണ്ണമായി പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. ശിവശങ്കരനെ തുടര്‍ച്ചയായി മൂന്നാം ദിവസവും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ഇടത് വലത് ബിജെപി നേതാക്കളുടെ ഗ്വാഗാ വിളികളാല്‍ മുഖരിതം ആണ് സംസ്ഥാന രാഷ്ട്രീയം. ഇപ്പോള്‍ ഇതാ കൊടിയേരിക്ക് എതിരെ ഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുയാണ് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഒഴിവാക്കാന്‍ 91ലേതുപോലുള്ള അവിശുദ്ധ കോലീബി സഖ്യത്തിന് ശ്രമം നടക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. പച്ച വര്‍ഗ്ഗീയതയാണ് കോടിയേരി ആരോപിച്ചത്. പത്ത് നാൽപത് വർഷമായി ഈ തൊഴിലിനിറങ്ങിയിട്ട്. ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
സ്വർണക്കടത്ത് കേസിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ അറിയാം. അതെ കുറിച്ച് ആദ്യം കോടിയേരി തന്നെ പറയട്ടെ . ബാക്കി കാര്യങ്ങൾ അതിന് ശേഷം പറയാമെന്നും ചെന്നിത്തല പറഞ്ഞു.