സ്കൂളിൽ അധ്യാപികമാർ തമ്മിൽ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

0
70

സ്കൂൾ പരിസരത്ത് അധ്യാപികർമാർ തമ്മിലുള്ള തല്ല് സോഷ്യൽമീഡിയയിൽ വൈറൽ. ബിഹാറിലെ ബിഹ്തയിലെ കോറിയ പഞ്ചായത്ത് വിദ്യാലയത്തിലെ അധ്യാപകരാണ് പരസ്പരം പോരടിച്ചത്.

രണ്ട് അധ്യാപികമാരും പ്രധാനാധ്യാപികയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് അടിയിൽ കലാശിച്ചതെന്നാണ് അറിയുന്നത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനു പിന്നാലെ, അധ്യാപകരിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിനൊടുവിൽ അധ്യാപികമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് എജുക്കേഷൻ ഓഫീസർ അറിയിച്ചു. ക്ലാസ് മുറിക്കുള്ളിൽ അധ്യാപികമാർ തർക്കിക്കുന്നതും പിന്നീട് ക്ലാസിനു പുറത്തേക്ക് പരസ്പരം കയ്യേറ്റം ചെയ്യുന്നതും വിദ്യാർത്ഥികളാണ് മൊബൈലിൽ ചിത്രീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here