ജൂണ്‍ 7 മുതല്‍ സ്വകാര്യബസ് പണിമുടക്ക്‌

0
93

സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകള്‍. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് ഉടമകളുടെ ആരോപണം. അതേസമയം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്.

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയായി ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണം,സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണം. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. 12 ഓളം ബസ് ഓണേഴ്സ് സംഘടനകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here