കോട്ടയം:കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ അനന്തസാധ്യതകള്‍ പറഞ്ഞ് കൃഷി വകുപ്പിന്റെ സ്റ്റാളുകള്‍. ജില്ലയിലെ 70 കൃഷിഭവനുകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച നൂറ്റമ്ബതോളം മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ ശേഖരമാണ് ആദ്യത്തെ സ്റ്റാളിലുള്ളത്.
തേങ്ങ, തേൻ, വാഴപ്പഴം, ചക്ക, സുഗന്ധവ്യഞ്ജനങ്ങള്‍, കിഴങ്ങുവര്‍ഗം, പൈനാപ്പിള്‍, എന്നിവയില്‍ നിന്ന് നിര്‍മിക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് ഇവിടെ ഉള്ളത്. വിവിധ കര്‍ഷക സംഘങ്ങള്‍, കൃഷിക്കൂട്ടങ്ങള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്ബനി എന്നിവരുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ചവയാണ് ഈ ഉത്പന്നങ്ങള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കര്‍ഷകര്‍ക്കുള്ള മികച്ച മാതൃക എന്ന നിലയിലാണ് ഇത്തരത്തില്‍ കൃഷി വകുപ്പ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തിന് കര്‍ഷകര്‍ക്കു ആകര്‍ഷകമായ സബ്‌സിഡിയും നല്‍കുന്നുണ്ട്.
തേനില്‍ നിന്ന് നിര്‍മ്മിച്ച പെയ്ൻ ബാം. ഫേയ്‌സ് പാക്ക്, ചക്കയില്‍ നിന്ന് ചക്കപൊടി, ചക്ക അച്ചാര്‍, ഉണക്ക ചക്ക, വാഴപ്പഴത്തില്‍ നിന്ന് ഡ്രൈഡ് ഫ്രൂട്ട്‌സ്, ബനാന പൗഡര്‍, ഫിഗ്‌സ്, എന്നിവയില്‍ തുടങ്ങി തേങ്ങയില്‍ നിന്നും ഉത്പാദിപ്പിച്ചിട്ടുള്ള ചിപ്‌സ്, വെളിച്ചെണ്ണ എന്നിവയും ക്യാരറ്റ്, പൈനാപ്പിള്‍, പപ്പായ എന്നിവയുടെ സോപ്പും കൊക്കോയില്‍ നിന്ന് ഉത്പാദിപ്പിച്ചിട്ടുള്ള കൊക്കോ പൗഡര്‍, തലനാടൻ ഗ്രാമ്ബൂ, കുരുമുളക് എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
ചന്ദ്രക്കാരൻ, നീലം, പ്രീയൂര്‍, കോശേരി, നടുശെല, ഗുദകത്ത്, ബംഗാരപ്പള്ളി തുടങ്ങി 32 ഇനം മാമ്ബഴ പ്രദര്‍ശനവും സ്‌ട്രോബറി കൃത്യത കൃഷിയുടെ മാതൃകയും ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ സ്റ്റാളിലുണ്ട്.
വെജിറ്റബിള്‍സ് ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്‍സില്‍ ഓഫ് കേരള കോട്ടയം ജില്ലയുടെ സ്റ്റാളില്‍ ജൈവവളങ്ങള്‍, സങ്കരയിനം വിത്തുകളായ പടവലം, പച്ചമുളക്, പയര്‍, എന്നിവയുമുണ്ട്. വിളവെടുപ്പ് കൂടുതലാണ് എന്നുള്ളതാണ് ഈ സങ്കരയിനങ്ങളുടെ പ്രത്യേകത.
കുമരകം റീജിയണല്‍ അഗ്രികള്‍ച്ചര്‍ സെന്ററിന്റെ സ്റ്റാളില്‍ വിവിധയിനം മാവുകളുടെയും ആര്യവേപ്പ്, കുരുമുളക് എന്നിവയുടെ തൈകളുമുണ്ട്. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സ്റ്റാളില്‍ ജാതിക്ക, മത്സ്യം, ചക്ക ചെറുധാന്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണുള്ളത്. മൗത്ത് വാഷ്, അച്ചാര്‍, ട്യൂട്ടി ഫ്രൂട്ടി, സോസ് എന്നിങ്ങനെ 17 ഇന ജാതിക്ക ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡിയില്‍ നല്‍കുന്ന എസ്.എം.എ പദ്ധതിയും പരിചയപ്പെടുത്തുന്നുണ്ട്. കോഴ കൃഷി ഫാമില്‍ നിന്നുള്ള ചെടികളും, പച്ചക്കറി, വൃക്ഷത്തെകളും വില്‍പ്പനയ്ക്കുണ്ട്