വാഷിംഗ്ടണ്‍: ഗൂഗിൾ ജീവനക്കാർക്ക് അടുത്ത ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം. കോവിഡ് വ്യാപനത്തെ തുടർന്ൻ താൽക്കാലികമായി നടപ്പാക്കിയ വർക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചുകൊണ്ടാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. ഗൂഗിളിലെയും മാതൃസ്ഥാപനമായ ആൽഫാബെറ്റ് ഇൻ കോർപ്പറേഷനിലെയും രണ്ട് ലക്ഷത്തോളം പൂർണസമയ, കരാർ ജീവനക്കാർക്കാണ് പുതിയ തീരുമാനം ബാധകമാകുക.
അതേസമയം, അടുത്ത ജനുവരിയോടെ ജീവനക്കാർ കന്പനികളിൽ തിരിച്ചെത്തണമെന്ന് അറിയിച്ചിട്ടുള്ള മറ്റു ബഹുരാഷ്ട്ര കന്പനികൾക്ക് ഗൂഗിളിന്റെ തീരുമാനം തിരിച്ചടിയാകും.
ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചെ സ്വയമെടുത്ത തീരുമാനമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.