പലസ്തീനില്‍ നാലാം ദിനവും 
കൂട്ടക്കുരുതി.

0
57

ഗാസ സിറ്റി

തുടര്ച്ചയായി നാലാം ദിനവും പലസ്തീനില് കൂട്ടക്കുരുതി തുടര്ന്ന് ഇസ്രയേല്സൈന്യം. ഒരാഴ്ചയ്ക്കിടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന് പൗരരുടെ എണ്ണം 33 ആയി.

കുട്ടികളും കൊല്ലപ്പെട്ടു. നൂറ്റിപ്പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പാര്പ്പിടസമുച്ചയങ്ങളിലേക്കുണ്ടായ ബോംബാക്രമണത്തില് പലസ്തീന് സായുധ പോരാട്ടസംഘടന പിഐജെയുടെ നേതാവടക്കം രണ്ടുപേര് മരിച്ചു. ജനസാന്ദ്രമേഖലയിലെ ആറുനില കെട്ടിടത്തിനുനേര്ക്കുണ്ടായ ബോംബാക്രമണത്തില് മൂന്നു നില പൂര്ണമായി തകര്ന്നെന്ന് അല്ജസീറ ടിവി റിപ്പോര്ട്ട് ചെയ്തു.

അതേസമയം, ഗാസ മുനമ്ബില്നിന്ന് പലസ്തീന് സംഘടനകള് ഇസ്രയേലിലേക്ക് നൂറുകണക്കിനു റോക്കറ്റുകള്‍ വിക്ഷേപിച്ചു. മധ്യ ഇസ്രയേലില്‍ 70 വയസ്സുള്ളയാള് കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുണ്ട്.

സമാധാന ശ്രമം
ഗാസയില് സമാധാനം പുനഃസ്ഥാപിക്കാന് ഈജിപ്തും ഖത്തറും ഐക്യരാഷ്ട്രസഭയും രംഗത്ത് എത്തി. ഹമാസുമായും പിഐജെയുമായും ഈജിപ്ത് ചര്ച്ച നടത്തി. സാധാരണക്കാരെ ലക്ഷ്യംവച്ചുള്ള ആക്രമണത്തെ യുഎന് സെക്രട്ടറി ജനറല് ശക്തമായി അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here