ഡോ വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്

0
72

കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്.  പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും.

രാവിലെ മുതല്‍ വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. പൊതു ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി വന്ദനയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചിരുന്നു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.

മരണപ്പെട്ട ഡോക്ടര്‍ വന്ദനയുടെ ശവസംസ്‌കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പന്തറ മുതല്‍ കടുത്തുരുത്തി വരെ രാവിലെ അഞ്ചുമണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പോലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here