എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്‍റായി കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജില്ലയിലെ ഫുട്ബോൾ ക്ലബുകളുടെ പിന്തുണയോടെയാണ് അദ്ദേഹം വീണ്ടും അധ്യക്ഷനാകുന്നത്. പി വി ശ്രീനിജിൻ എംഎൽഎയാണ് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെട്ട വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
എറണാകുളം ജില്ല സ്പോർട്സ് കൗൺസിലിലേക്ക് ഫുട്ബോൾ അസോസിയേഷന്‍റെ നോമിനിയായി സ്പോർട്സ് കമന്‍റേറ്ററായ ഷൈജു ദാമോദരനും തെരഞ്ഞെടുക്കപ്പെട്ടു. ബിജു ചൂളക്കലാണ് അസോസിയേഷൻ സെക്രട്ടറി. ദിനേശ് കമ്മത്ത് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ടു. 56 ക്ലബുകൾക്കാണ് എറണാകുളം ജില്ലയിൽ വോട്ടിംഗ് അവകാശമുള്ളത്. ഓഗസ്റ്റിലാണ് സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പ്.