കുവൈത്ത് സിറ്റി : മെയ് 3, കുവൈത്തില്‍ കഴിയുന്ന അന്താരാഷ്ട്ര കുറ്റവാളിയെ ഇന്റര്‍ പോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.സ്വന്തം രാജ്യത്ത് ആസൂത്രിതമായ കൊലപാതകം നടത്തി കുവൈത്തിലേക്ക് രക്ഷപ്പെട്ട ഇയാളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇന്റര്‍പോള്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് എതിരെ അന്താ രാഷ്ട്ര തലത്തില്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കുറ്റവാളികളെ കൈമാറുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി ഇയാളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോകുന്നതിനു വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇരു രാജ്യങ്ങളിലെയും ആഭ്യന്തര, നീതി ന്യായ മന്ത്രാലയങ്ങള്‍ തമ്മില്‍ ഏകോപനം നടത്തി വരികയാണ്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ ഇതുവരെ പുറത്തു വീട്ടിട്ടില്ല.