കയ്പമംഗലം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ സമ്ബൂര്‍ണ്ണ ഹൈടെക്കിലേക്ക് മാറുന്നു.

0
41

തൃശൂര്‍ : കയ്പമംഗലം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ സമ്ബൂര്‍ണ്ണ ഹൈടെക്കിലേക്ക് മാറുന്നു. മണ്ഡലത്തില്‍ ഇ-ഓഫീസ് സംവിധാനം നടപ്പിലായി.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 14,98,000 രൂപ അനുവദിച്ച്‌ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലും കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസിലേക്കും 24 ലാപ്ടോപ്പുകളുടേയും 13 പ്രിന്ററുകളുടേയും ലഭ്യമാക്കി. ഇവയുടെ വിതരണ ഉദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

റവന്യൂ വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്രയും വേഗം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് താലൂക്ക്, വില്ലേജ് ഓഫീസുകള്‍ കമ്ബ്യൂട്ടര്‍ വല്‍ക്കരിക്കുന്നതും ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതും ചെയ്യുന്നത്.

കൊടുങ്ങല്ലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ ചന്ദ്രബാബു, ശോഭന രവി, സീനത്ത് ബഷീര്‍, ബിന്ദു രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ സായിദ മുത്തുക്കോയ തങ്ങള്‍, ജയ സുനില്‍രാജ്, പ്രസീന റാഫി, ബ്ലോക്ക് മെമ്ബര്‍ വത്സമ്മ ടീച്ചര്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ രേവ, ഭൂരേഖ തഹസില്‍ദാര്‍ പി കെ രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here