വടകര: കഞ്ചാവ് കൈവശം വെച്ച കേസില്‍ യുവാവിന് കഠിന തടവും പിഴയും ശിക്ഷ. കല്ലായി പയ്യാനക്കല്‍ പുത്തന്‍പുരയില്‍ പി.പി.
അബ്ദുറഹ്മാനെയാണ് വടകര എന്‍ .ഡി.പി. എസ് കോടതി ജഡ്ജ് വി. പി .എം സുരേഷ്ബാബു ശിക്ഷിച്ചത്.
ആറു മാസം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ .പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം .2017 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി മത്സ്യ മാര്‍ക്കറ്റിനു സമീപം വെച്ച് ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി എലത്തൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.