‘പാച്ചുവും അത്ഭുതവിളക്കും’ നാളെ തിയേറ്ററിൽ…

0
76

മലയാള സിനിമ മേഖലയിൽ ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച അതുല്യ പ്രതിഭയാണ് ഇന്നസെന്റ്.  ഇന്നസെൻറിൻറെ വിയോഗം സിനിമ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒന്നായിരുന്നു. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്ന കഥാപാത്രങ്ങളാണ് മാന്നാർ മത്തായി, സ്വാമിനാഥൻ, നാരായണൻ, ഉണ്ണിത്താൻ, കിട്ടുണ്ണി, ചാക്കോ മാപ്പിള, പോഞ്ഞിക്കര, കുറുപ്പ്, വാര്യർ തുടങ്ങിയവ. ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകേണ്ടിയിരുന്ന താരത്തിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴിതാ, അദ്ദേഹം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമ ‘പാച്ചുവും അത്ഭുതവിളക്കും’ ഏപ്രിൽ 28 നു തിയേറ്ററുകളിൽ എത്തുകയാണ്. അഖിൽ സത്യൻ തയ്യാറാക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായെത്തുന്നത്.

ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമൊക്കെ ഇതിനകം യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചു. ഫഹദും ഇന്നസെൻറും കൂടാതെ മുകേഷ്, നന്ദു, ഇന്ദ്രൻസ്, അൽത്താഫ് വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമിക്കുന്നത്. ശരൺ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ, രാജീവൻ, ഉത്തര മേനോൻ, ആരോൺ മാത്യു, ബിജു തോമസ്, അജിത് കുറ്റിയാനി, അനിൽ രാധാകൃഷ്ണൻ, ശ്യാം കൗശൽ, സിനോയ് ജോസഫ്, പാണ്ഡ്യൻ, മോമി, മനു മഞ്ജിത്ത്, എന്നിവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here