സുഡാനിൽ നിന്ന് മടങ്ങിയെത്തിയവരുടെ നന്ദി പ്രകടനം

0
72

സുഡാനിൽ നടക്കുന്ന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഇന്ത്യക്കാർക്കായുള്ള രക്ഷാധൗത്യം ഓപ്പറേഷൻ കാവേരി പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ സുരക്ഷിതരായി ന്യൂഡൽഹിയിൽ വിമാനമിറങ്ങിയവർ ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങളെയും, പ്രധാനമന്ത്രിയെയും, സർക്കാർ ക്രമീകരണങ്ങളെയും അഭിനന്ദിച്ചു. ‘ഭാരത് മാതാ കീ ജയ്’, ‘ഇന്ത്യൻ ആർമി സിന്ദാബാദ്’, ‘പിഎം നരേന്ദ്ര മോദി സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ സന്തോഷം പ്രകടിപ്പിച്ചു.

“ഐടി പ്രോജക്ടിനായി അവിടെ പോയി അവിടെ കുടുങ്ങി. എംബസിയും സർക്കാരും ഒരുപാട് സഹായിച്ചു. 1000 ഓളം ആളുകൾ ജിദ്ദയിൽ ഉണ്ട്. സർക്കാർ അതിവേഗം ഒഴിപ്പിക്കൽ നടത്തുന്നു,” സുഡാനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ പൗരനായ സുരേന്ദർ സിംഗ് യാദവ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

 

 

“ഇന്ത്യൻ ഗവൺമെന്റ് പൗരന്മാർക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന ഒരേയൊരു സർക്കാരാണ്. വികസിതരക്ഷാ ഡോഹ്ത്യത്തിൽ  രാജ്യങ്ങൾ പ്രാഥമികമായി നയതന്ത്രജ്ഞരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” മടങ്ങിയെത്തിയ മറ്റൊരു പ്രണയ ഗൗരവ് ജെയിൻ പറഞ്ഞു.

സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ 360 ഇന്ത്യക്കാരുമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് 1.56ന് പുറപ്പെട്ട വിമാനം രാത്രി ഒമ്പത് മണിയോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. നിലവിൽ ഇതുവരെ 534 ഇന്ത്യൻ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചു .

അതേസമയം സുഡാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തി. ഡല്‍ഹിയില്‍ നിന്ന് 5.30ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ എത്തിയത്. എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട്, റോഷല്‍ ആലപ്പാട്ട്, ഡാനിയേല്‍ ആലപ്പാട്ട് എന്നിവരും ഇടുക്കി കല്ലാര്‍ സ്വദേശി ജയേഷ് വേണുവുമാണ് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ തോമസ് എന്നിവരുടെ കുടുംബം ഡല്‍ഹിയില്‍ നിന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും.’ഓപ്പറേഷന്‍ കാവേരി’ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെ രാത്രി 9 മണിയോടെയാണ് ഇവര്‍ ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. സൗദിയിലെ ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ 19 മലയാളികള്‍ അടക്കം 360 ഇന്ത്യക്കാരാണുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here