ന്യൂഡൽഹി: മുന്‍രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ സംസ്കാരം നടന്നു. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകള്‍.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.