ലഖ്‌നൗ: അയോധ്യ സന്ദര്‍ശിക്കുന്നവര്‍ക്ക്, കൂടുതൽ ആനന്ദമേകാൻ, സരയു നദിയിലൂടെ ആഡംബര നൗക സര്‍വീസ് സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ‘രാമായണ്‍ ക്രൂയിസ് സര്‍വീസ്’ എന്ന റിലായിരിക്കും ഇത് അറിയപ്പെടുക. ഈ സൗകര്യത്തിലൂടെ നഗരത്തിലെ മനോഹരമായ വിവിധ പർവ്വതനിരകൾ കാണാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.
അയോധ്യയിലെ സരയു നദിയിലൂടെ ‘രാമായണ്‍ ക്രൂയിസ് ടൂര്‍’ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. സരയു നദിയിലെ ആദ്യ ആഡംബര നൗക സര്‍വീസ് ആയിരിക്കും ഇതെന്ന് വിഷയവുമായി ബന്ധപ്പെട്ട യോഗത്തിനു ശേഷം മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.
എല്ലാ വിധ ആഡംബര സൗകര്യങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ആഡംബര നൗകയിലുണ്ടാകും. ‘രാമചരിതമാനസി’നെ അടിസ്ഥാനമാക്കിയാകും , നൗകയുടെ ഉള്‍ഭാഗവും, ബോര്‍ഡിങ് പോയിന്റും സജ്ജീകരിക്കുക. സര്‍വീസിന്റെ ദൈര്‍ഘ്യം ഒന്നു മുതല്‍ ഒന്നര മണിക്കൂര്‍ വരെയായിരിക്കും.
പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത നൗകയില്‍ 80 സീറ്റുകളാകും ഉണ്ടാവുക. പർവ്വതനിരകളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യത്തിന് ചില്ല് ജനാലകളാകും നൗകയ്ക്കുണ്ടാവും. യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പാന്‍ട്രി സൗകര്യവും, കൂടാതെ ബയോ ടോയ്‌ലെറ്റ് സൗകര്യവുമുണ്ടാകുമെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കി.
നൗകയ്ക്കുള്ളില്‍ യാത്രക്കാര്‍ക്കായി, രാമായണ കഥയെ അടിസ്ഥാനമാക്കിയ സിനിമകളും, അനിമേഷനുകളും പ്രദര്‍ശിപ്പിക്കും. 15-16 കിലോമീറ്റര്‍ ദൂരമാണ് നൗക സഞ്ചരിക്കുന്നത്. രാമായണത്തിലെ സന്ദര്‍ഭങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെല്‍ഫി പോയിന്റുകളും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. .