കൊച്ചി : സിബിഎസ്‍സി സ്കൂളിലെ ഫീസ് നിര്‍ണ്ണയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സിബിഎസ്‍ഇ നിലപാടില്‍ കോടതി അതൃപ്തി അറിയിച്ചു. ഫീസ് നിര്‍ണ്ണയം പരിശോധിക്കാന്‍ സമിതി വേണമെന്ന് ഹൈക്കോടതി അറിയിച്ചു.
ഫീസ് അടയ്ക്കാത്തതിന് കുട്ടികളെ ഓണ്‍ലൈന്‍ ക്‌ളാസില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ഇത് ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം സിബിഎസ്‍സി ഫീസ് നിര്‍ണ്ണയം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി അറിയിച്ചു. സ്‌കൂളിലെ വരവ് ചെലവ് കണക്ക് പരിശോധിച്ച് ഫീസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ആണ് കോടതി അറിയിച്ചിരിക്കുന്നത്.