മസ്‌കറ്റ്: ഇന്ന് ഒമാനില്‍ 1147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1053 പേര്‍ സ്വദേശികളും 94 പേര്‍ വിദേശികളുമാണ്. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 384 ആയി. ഒമാനില്‍ 76005 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1238 പേര്‍ക്ക് കൂടി ഞായറാഴ്ച രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 55299 ആയി.