ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വൻ വരവേൽപ്പ്. നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചായിരുന്നു. സ്വർണ്ണക്കസവ് മുണ്ടും വെള്ള ജുബ്ബയും അണിഞ്ഞാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ റോഡ് ഷോ അവസാനിച്ചു. ജനസാഗരമാണ് റോഡ് ഷോയിൽ പങ്കെടുത്തത്.

സംസ്ഥാനത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. കേരളത്തിലെത്തിയ മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചിയിൽ ഏർപെടുത്തിയിരിക്കുന്നത്. റോഡ് ഷോയായി പ്രധാനമന്ത്രി യുവം സംവാദ വേദിയിൽ എത്തി. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് ജനങ്ങൾ.
