ഗാങ്ടോക്ക്: വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിൽ ആദ്യ കോവിഡ് മരണം.കിഴക്കൻ സിക്കിം ജില്ലയിലെ താമസക്കാരനായ 74 വയസുകാരനാണ് ഞായറാഴ്ച സർക്കാർ ആശുപത്രിയിൽവച്ച് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂർച്ഛിക്കുകയും ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നു.സംസ്ഥാനത്ത് ഒരാൾ കോവിഡ് വന്ന് മരിച്ചതിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.