ദേശീയപാത 66: മുക്കോല- കാരോട് ബൈപാസ് അവസാനഘട്ട നിര്‍മാണം ദ്രുതഗതിയില്‍.

0
56

കോവളം/പാറശാല: ദേശീയപാത 66ന്റെ ഭാഗമായ കഴക്കൂട്ടം- കാരോട് ബൈപാസില്‍ മുക്കോലമുതല്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന കാരോടുവരെയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നു.

മുക്കോല- കാരോട് ബൈപാസ് 25ന് തുറന്നുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. ആകെ 16.05 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് സംസ്ഥാനത്തെ ആദ്യത്തെ നീളം കൂടിയ കോണ്‍ക്രീറ്റ് പാതയാണ്.

മുക്കോലമുതല്‍ കാരോടുവരെയുളള ഭാഗത്ത് മണ്ണിട്ട് നികത്തല്‍ പുരോഗമിക്കുകയാണ്‌. പാത കടന്നുപോകുന്ന കോട്ടുകാല്‍ പഞ്ചായത്തിലെ തെങ്കവിളയ്‌ക്കടുത്ത് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇവിടെ മണ്ണിട്ട് നികത്തിയ സ്ഥലം ഇടിഞ്ഞ് വീണ സംഭവവുമുണ്ടായി. നിലവില്‍ മണ്ണിട്ട് നികത്തുന്നതും കോണ്‍ക്രീറ്റ് ജോലികളും നടക്കുന്നു.

പാറശാലയിലെ വ്ളാത്താങ്കരഭാഗത്തെ ഉയരം കൂടിയ സ്ഥലത്ത്‌ മണ്ണിട്ട് നിരപ്പാക്കുന്നതിനുള്ള അവസാനഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കീഴമ്മാകം വ്ളാത്താങ്കര -തിരുപുറത്തിന് സമീപത്തെ മണ്ണക്കല്ല് വരെയുള്ള ഭാഗത്തും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നു.

24ന് മുമ്ബ് ഈ പ്രവൃത്തിയെല്ലാം പൂര്‍ത്തിയാക്കാനാകുമെന്നാണ് ദേശീയപാത അതോറിട്ടി പറയുന്നത്. അതേസമയം തമിഴ്‌നാട് ഭാഗത്തുള്ള കാരോട്- കന്യാകുമാരി റീച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും ഒരു വര്‍ഷത്തോളം വൈകുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയെ തുടര്‍ന്നാണ് ദേശീയപാത അതോറിട്ടിക്ക് മുക്കോല- കാരോട് ബൈപാസ് നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here