രാജാക്കാട് മമ്മട്ടിക്കാനം ജമാ അത്ത് കമ്മിറ്റിയുടെയും മതസൗഹാര്‍ദ്ദ കൂട്ടായ്മയുടേയും നേതൃത്വത്തില്‍ സമൂഹ ഇഫ്താര്‍ സംഗമം രാജാക്കാട് എസ്.എന്‍.ഡി.പി ഹാളില്‍ നടത്തി.
മത സമുദായ നേതാക്കളുംരാഷ്ട്രീയ നേതാക്കളും, വ്യാപാരികളും,ജനപ്രതിനിധികളുമായ നിരവധി പേര്‍ പങ്കെടുത്തുഇഫ്താര്‍ സംഗമത്തില്‍ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ജമാല്‍ ഇടശ്ശേരിക്കുടി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം നിര്‍വ്വഹിച്ചു.അബ്ദുള്‍ കലാം സ്വാഗതം പറഞ്ഞു.ഇമാം നിസാര്‍ ബാദ്രി പ്രാര്‍ത്ഥന നടത്തി,ഇമാം
ഇബ്രാഹിം മന്‍സൂര്‍ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.എസ്.എന്‍.ഡി.പി യോഗംരാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം.ബി ശ്രീകുമാര്‍,രാജാക്കാട് ക്രിസ്തുരാജ ഫൊറോന പളളി വികാരി ഫാ.ജോബി വാഴയില്‍,എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് പി.ബി മുരളിധരന്‍നായര്‍, വിശ്വകര്‍മ്മ സഭ പ്രസിഡന്റ് വി.കെ മോഹനന്‍,വികസന കൂട്ടായ്മ കോര്‍ഡിനേറ്റര്‍ വി.എസ് ബിജു, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജിമോന്‍ കോട്ടയ്ക്കല്‍,ജനപ്രതിനിധികളായ ഉഷാകുമാരി മോഹന്‍കുമാര്‍,കിങ്ങിണി രാജേന്ദ്രന്‍, ബെന്നി പാലക്കാട്ട്,ദീപ പ്രകാശ്,സമുദായ നേതാക്കളായ ബി.സാബു,എം ആര്‍ അനില്‍കുമാര്‍,വി.എ കുഞ്ഞുമോന്‍,ആര്‍ ബാലന്‍പിള്ള,ഷാജി വയലില്‍,എന്‍.ജെ ചാക്കോ,പ്രിന്‍സ് മാത്യു.വി.വി ബാബു, സി.ആര്‍ ഷാജി,എ.കെ ഷാജി ബേബിലാല്‍,ടൈറ്റസ് ജേക്കബ്ബ്,എ.ഹംസ എന്നിവര്‍ പ്രസംഗിച്ചു.