തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു. ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്നലെ തുടർച്ചയായ രണ്ടാം ദിവസവും ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട് ലഭിച്ചു. ഇന്നലെ 40.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പാലക്കാട് രേഖപെടുത്തിയത്. സാധാരണയെക്കാൾ 3.4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇത്.
തൃശൂർ വെള്ളാനിക്കര യിൽ 37.8 ഡിഗ്രി സെൽഷ്യസും , പുനലൂർ 37.4 ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ താപനില. അതെ സമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളിൽ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം, മംഗലം ഡാം എന്നിവിടെ 42 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപെടുത്തി. ഇന്നും ചൂട് തുടരും.