ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി പിന്നീട് കഠിനാധ്വാനത്തിലൂടെ തമിഴ് സിനിമാ ലോകത്ത് തന്‍റെതായ സ്ഥാനം കണ്ടെത്തിയ നടനാണ് വിജയ് സേതുപതി. ചുരുക്കം സിനിമകളിലൂടെ തന്നെ തന്‍റെ അഭിനയ ശേഷി പ്രേക്ഷകരെ ബോധ്യപ്പെടുത്തിയ അദ്ദേഹം ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്. ആരാധകരെ എപ്പോഴും ചേര്‍ത്ത് പിടിക്കുന്ന വിജയ് സേതുപതിയെ മക്കള്‍ സെല്‍വന്‍ എന്നാണ് പ്രേക്ഷകര്‍ വിളിക്കുന്നത്.
കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കെഷനില്‍ തന്നെ കാണാനെത്തിയ കുട്ടി ആരാധകനോട് കുശലം ചോദിക്കുന്ന വിജയ് സേതുപതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്തിനാണ് തന്നെ കാണാന്‍ വന്നതെന്ന് കുട്ടി ആരാധകനോട് ചോദിച്ചപ്പോള്‍ എനിക്ക് താങ്കളെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് വളരെ നിഷ്കളങ്കമായാണ് കുട്ടി മറുപടി നല്‍കിയത്.
വീട്ടുകാരെ കുറിച്ചും പഠനത്തെ പറ്റിയുെമല്ലാം കുട്ടിയോട് ചോദിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വിജയ് സേതുപതിയും ഒരു കുട്ടിയായി മാറുകയായിരുന്നു. തന്നെ കാണാനെത്തിയ കുട്ടി ആരാധകന് കൈനിറയെ ചോക്ലേറ്റും നല്‍കാനും താരം മറന്നില്ല. പോകുന്നതിന് മുന്‍പ് തന്‍റെ ഇഷ്ടനടന് സ്നേഹചുംബനം നല്‍കിയാണ് കുട്ടി മടങ്ങിയത്.