പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്വന്തം മൈതാനത്ത് ലിയോണിനോട് എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി തോറ്റു.
56-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍കോളയാണ് ലിയോണിന്‍റെ വിജയഗോള്‍ നേടിയത്.
സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും കിലിയന്‍ എംബപെയും ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടും കാര്യമായൊന്നും ചെയ്യാന്‍ പിഎസ്ജിക്കായില്ല. ആദ്യ പകുതിയില്‍ ലിയോണ്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് കൊണ്ട് പിഎസ്ജിയുടെ തോല്‍വിഭാരം കുറഞ്ഞു.
തോറ്റെങ്കിലും പിഎസ്ജി തന്നെയാണ് ലീഗില്‍ ഒന്നാമത്. 29 മത്സരങ്ങളിലായി 66 പോയിന്‍റാണ് പിഎസ്ജിക്ക്. 60 പോയിന്‍റുള്ള ലെന്‍സാണ് രണ്ടാമത്. ഒമ്ബതാമതാണ് ലിയോണ്‍.