രൺവീർ-ദീപിക കഴിഞ്ഞ അഞ്ച് വർഷ കാലമായി സന്തോഷമായ ദാമ്പത്യം ആഘോഷിക്കുകയാണ് ഇവർ. എപ്പോഴാണ് ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് അതിഥിയെ സ്വാഗതം ചെയ്യുക എന്നത് പലരും ഇവരോട് ചോദിക്കാറുണ്ട്.
ഇപ്പോഴിതാ ആ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക പദുക്കോൺ. താനും രൺവീറും തങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്ന് ദീപിക പറഞ്ഞു.വോഗിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തുന്നത്.
അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം ‘തീർച്ചയായും, രൺവീറും ഞാനും കുട്ടികളെ സ്‌നേഹിക്കുന്നു. ഞങ്ങൾ സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്’ എന്നാണ് ദീപിക പറഞ്ഞത്. തന്നെ തന്റെ മാതാപിതാക്കൾ വളർത്തിയത് പോലെ കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നും ദീപിക പറഞ്ഞു.’എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുള്ള ആളുകൾ, അവർ ഇപ്പോൾ കാണുമ്പോഴും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് പറയാറുണ്ട്.
ഞാൻ വളർന്നുവന്ന രീതിയുടെ ഗുണമാണ് അത്. എന്റെ കുടുംബമാണ് അതിന് കാരണം, രൺവീറും ഞാനും ഞങ്ങളുടെ കുട്ടികളിലും അതേ മൂല്യങ്ങൾ വളർത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ദീപിക പറഞ്ഞു.