രജിസ്റ്റര്‍ ചെയ്യാതെ വാഹനം വില്‍പ്പന നടത്തി; ഡീലര്‍ക്ക് 2.71 ലക്ഷം രൂപ പിഴ.

0
51

കൊച്ചി: വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാതെ വാഹനം വിറ്റ ഡീലര്‍ക്ക് 271200 രൂപ പിഴ. 2022 മെയ് മാസം മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

രജിസ്റ്റര്‍ ചെയ്യാതെ വാഹനം വില്‍പ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെസിബി ഡീലറിനാണ് കോടതി 271200 രൂപ പിഴ ചുമത്തിയത്.

2022 മെയ് മാസം മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്. 2022 ഏപ്രില്‍ മാസം അങ്കമാലി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ ടി ആര്‍ , ശ്രീ റാം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ താഹിറുദ്ധീന്‍ തുടങ്ങിയവര്‍ നടത്തിയ വാഹന പരിശോധനയില്‍ ആണ് വിഷയം ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് എറണാകുളം ആര്‍ടിഒ ആയിരുന്ന പി എം ഷബീറിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ രജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുക ആയിരുന്നു. വാഹന ഡീലര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ചെല്ലാന്‍ ക്ലോസ് ചെയ്തു രജിസ്റ്ററിങ് അതോറിറ്റി സമീപിക്കാന്‍ ആയിരുന്നു കോടതി നിര്‍ദ്ദേശം. വാഹനം താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്യാനായി ഡീലര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ചെല്ലാന്‍ മുടങ്ങിയതിനാല്‍ രജിസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കുകയില്ല എന്ന വിധിയും വന്നിരുന്നു. തുടര്‍ന്നാണ് ഡീലര്‍ കീഴ് കോടതിയെ സമീപിച്ച്‌ ഫൈനടച്ച്‌ കേസില്‍ നിന്നും ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here