ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് കാറില്‍ തട്ടിയതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായ നാഷ് ധനപാലനാണ് മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്ഷന് തെക്കുവശം വെച്ചായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്കാനിയ ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ എതിരെ വന്ന കാറില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് അജേഷ് കുമാര്‍ ബസ് ഓടിച്ചിരുന്ന നാഷിനെ മര്‍ദക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.