കുറ്റിച്ചിറ: കഴിഞ്ഞ ദിവസത്തെ ചുഴലിക്കാറ്റില്‍ മാരാങ്കോട് പ്രദേശത്തെ വാഴകള്‍ നശിച്ചു. കോര്‍മല ചില്ലായി വര്‍ഗീസിന്റെ മൂവ്വായിരത്തോളം നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണത്.
എല്ലാം കുലച്ച വാഴകളായിരുന്നു. വര്‍ഗീസ് വച്ചിരുന്ന ഏഴായിരം വാഴകളില്‍ ബാക്കിയുള്ളവയ്ക്കും ഉലച്ചിലുണ്ടായിട്ടുണ്ട്. നാശം സംഭവിച്ച കൃഷിയിടത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. പൊതുപ്രവര്‍ത്തകരായ ജോബിള്‍ വടാശ്ശേരി, പോളി തുലാപറമ്ബന്‍ എന്നിവരും സ്ഥലത്തെത്തി.