ചെറുതോണി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും, യുഡിഎഫ് ജനവഞ്ചനക്കുമെതിരെ ഏപ്രിൽ 3 ന് ജില്ലയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽ ഡി എഫ് . രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.നിയമസഭയിൽ ബില്ലവതരണം നടന്നില്ലെങ്കിലും ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർത്താൽ.
ഭൂനിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാരിക്കാൻ യുഡിഎഫ് ഗൂഡാലോചന നടത്തിയെന്നും നിയമസഭയും സ്പീക്കറുടെ ഓഫീസും സ്തംഭിപ്പിച്ചതും ഇതിന്റെ ഭാഗമായണെന്നും എൽ.ഡി.എഫ് ആരോപിച്ചു.