ചോദ്യപേപ്പറിലും മെസി! നാലാം ക്ലാസിലെ ഫാൻസുകാർ ഹാപ്പി

0
68

തിരുവനന്തപുരം: അർജന്റീനിയൻ ഫുട്ബോൾ താരം ലയണല്‍ മെസി കേരളത്തിലെ മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിലും. ഇന്നലെ നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ നാലാമത്തെ ചോദ്യം കണ്ട കുട്ടി ഫാന്‍സുകാർക്ക് സന്തോഷിക്കാൻ ഇതിൽപ്പരം എന്തുവേണം. മെസിയുടെ ചിത്രത്തിനൊപ്പമാണ് ചോദ്യവും നല്‍കിയിരിക്കുന്നത്.

‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ -ലോകകപ്പുമായി മടങ്ങിയ പ്രിയതാരത്തിന്‍റെ ചിത്രം സഹിതമായിരുന്നു ചോദ്യം. മെസ്സിയുടെ ചിത്രവും, ജനനം, ഫുട്ബാൾ കരിയറിലെ പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ച് ജീവചരിത്ര കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യം.

ഖത്തർ ലോകകപ്പ് ഉറക്കമൊഴിഞ്ഞ് കണ്ട കുഞ്ഞ് ഫാൻസുകാർക്ക് മെസ്സിയെ കുറിച്ച് എഴുതൽ അത്ര പ്രയാസമായിരുന്നില്ല. അതേസമയം, മെസ്സി മാത്രം പോരാ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും കൂടി വേണമെന്നായിരുന്നു ഇവരുടെ ആരാധകരായ കുട്ടികളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here