കാട്ടിലെ ഏറ്റുമുട്ടൽ; വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടുവെന്ന പ്രചാരണം മാവോയിസ്റ്റ് ട്രാപ്പാണോയെന്ന സംശയത്തിൽ പൊലീസ്.

0
60

കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. കാട്ടിലെ ഏറ്റു മുട്ടലിൽ വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയം ഉണ്ട്. സംഭവത്തിൽ ഐജിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്.

10 ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബർ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വന മേഖലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടയത്. 13ന് ഉണ്ടായ ഏറ്റുമുട്ടലിൽ കവിതയ്ക്ക് വെടിയേറ്റുവെന്നാണ് മാവോയിസ്റ്റുകളുടെ പ്രചാരണം. ഏറ്റുമുട്ടൽ ദിനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളാണ് എടിഎസ് അന്വേഷിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here