കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി ഏർപ്പെടുത്തും

0
74

സംസ്ഥാനത്ത് ബാറുകൾക്ക് സമാനമായി കള്ളുഷാപ്പുകൾക്കും നക്ഷത്ര പദവി ഏർപ്പെടുത്തും. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി നൽകാൻ തീരുമാനമുണ്ടാകുക. കള്ള് ഷാപ്പുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. ഷാപ്പുകൾ പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്.

ഇതോടെ ബാറുകളിൽ ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷൻ വരും. കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക്  നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനായി ടോഡി ബോർഡ് രൂപീകരിക്കുന്നത് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നത് അന്തിമഘട്ടത്തിലാണ്.

ഐടി പാർക്കുകളിലെ മദ്യവിൽപ്പനയായിരുന്നു കഴിഞ്ഞ നയത്തിലെ പ്രധാന ശുപാർശ. പക്ഷേ മദ്യവിൽപ്പന ആര് നടത്തുമെന്ന കാര്യത്തിലായിരുന്ന തർക്കം. ഐടി പാർക്കുകളിലെ ബാറ് നടത്തിപ്പ് നിലവിൽ ബാറുകള്‍ നടത്തിയ പരിചയമുള്ള അബ്‌കാരികൾക്ക് നൽകണമെന്ന ചർച്ചയും ഉയർന്നിരുന്നു. ഒടുവിൽ ഐടി പാർക്കിലെ ക്ലബുകൾക്ക് തന്നെ ബാ‌ർ നടത്തിപ്പിന്റെ ചുമതല നൽകാനാണ് അന്തിമ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here