കൊച്ചി കോര്‍പ്പറേഷനെതിരായ പിഴ ഉത്തരവ്; സര്‍ക്കാരുമായി ആലോചിച്ചശേഷം അപ്പീലെന്ന് മേയര്‍

0
59

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് നൂറുകോടി പിഴചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം.

അനില്‍കുമാര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളും വിധിയിലെ പരാമര്‍ശത്തിലുള്ളതിനാലാണ് അപ്പീല്‍ കാര്യത്തില്‍ അത്തരത്തില്‍ ആലോചനകള്‍ ആവശ്യമായി വന്നത്. നികുതിദായകരുടെ പണമാണ് കൊടുക്കേണ്ടത്. അതിനാല്‍ കൃത്യമായ ആലോചനകളും ചര്‍ച്ചകളും നടത്തേണ്ടതുണ്ട്.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ക്കെതിരെ ഒരു ശിക്ഷ നടപടിയും സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമ്ബോള്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ഉറവിട മാലിന്യ സംസ്കരണം സംബന്ധിച്ച്‌ നഗരവാസികള്‍ക്ക് നിരവധി സംശയങ്ങളുണ്ട്. അതിനാല്‍, നിയമത്തിന്‍റെ തര്‍ക്കങ്ങളിലേക്കല്ല പോകുന്നത്.

ഫ്ലാറ്റുകളില്‍ കുറഞ്ഞ ചെലവില്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് തുടങ്ങാനായാല്‍ എല്ലാവരും സഹകരിക്കുമെന്ന വിശ്വാസമാണുള്ളത്. യുക്തമെന്ന് തോന്നുന്ന ആരെയും ഫ്ലാറ്റുകളിലെ മാലിന്യ സംസ്കരണത്തിന് സമീപിക്കാം. ആരെവെച്ച്‌ വേണമെങ്കിലും മാലിന്യം സംസ്കരിക്കാം. ഒരു ലോബിയെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മേയില്‍ വിപുലമായ കാമ്ബയിന്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. കാമ്ബയിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here