പാർലമെന്‍റിൽ ബ്രഹ്മപുരം ‘തീ പിടിച്ച’ ചർച്ചയാകും.

0
57

ദില്ലി: കൊച്ചിയിൽ മൂടുന്ന ബ്രഹ്മപുരം വിഷപ്പുക വിഷയം പാർലമെന്‍റിലും ചർച്ചയാകും. ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നേതാക്കൾ നോട്ടീസ് നൽകി. ലോക്സഭയിൽ ഹൈബി ഈഡനും ബെന്നി ബഹ്നാനുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയിലാകട്ടെ കെ സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ കേന്ദ്ര ഇടപെടലും കേരള എം പി മാ‍ർ തേടിയിട്ടുണ്ട്.

അതേസമയം ബ്രഹ്മപുരത്ത് തീപിടിത്തം തുടങ്ങിയിട്ട് 12 ദിവസം പിന്നിടുമ്പോഴും കേന്ദ്ര സഹായം തേടാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ വിമ‍ർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ആവശ്യപ്പെട്ടാൽ ഒരു മണിക്കൂറിനകം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടും കേരള സർക്കാർ കേന്ദ്ര സഹായം ആവശ്യപ്പെടുന്നില്ല. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും ജനങ്ങൾക്ക് പ്രയാസങ്ങളുണ്ടാക്കിയിട്ടും എന്ത് കൊണ്ട് കേന്ദ്ര സഹായം ചോദിക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കണം. അഴിമതിയിൽ തുടരന്വേഷണമുണ്ടാകുമെന്ന ഭയമാണോ പിണറായിക്കെന്നെന്നും സുരേന്ദ്രൻ ചോദിച്ചു. ദുരഭിമാനം കൊണ്ടാണോ അതോ ദേശീയ ശ്രദ്ധയിൽ വിഷയം വരുമെന്നത് കൊണ്ടാണോ കേന്ദ്ര സഹായം തേടാത്തത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വിഷയമാണ്. സംസ്ഥാനം അടിയന്തിരമായി കേന്ദ്ര സഹായം തേടണമെന്നും ബി ജെ പി അധ്യക്ഷൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here