യൂറോപ്പിനെ ഞെട്ടിച്ച് ആക്രമണം; ജർമ്മനിയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്, നിരവധി മരണം

0
67

ഹാംബർ​ഗ്: ജർമ്മനിയിൽ ഹാംബർഗിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജർമ്മൻ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. അതേസമയം, ആക്രമണത്തിൽ ഒന്നോ അതിലധികമോ അക്രമികൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

ഗ്രോസ്ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകൾ ലഭിച്ചിട്ടില്ല. ആറ് പേർ കൊല്ലപ്പെട്ടതായി നിരവധി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അക്രമി ഒളിവിലാണെന്ന് ജർമ്മൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങൾക്ക് പൊലീസ് സന്ദേശം കൈമാറിയിട്ടുണ്ട്. ജനങ്ങൾ വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ ശ്രമിക്കരുതെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകൾ ഉപരോധിച്ചിതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here