സൂപ്പര്‍ ബൈക്കുകളോടും കാറുകളോടും പ്രത്യേക താത്പ്പര്യമുള്ള നടനാണ് ‘തല’ അജിത്. അദ്ദേഹത്തിന് പലപ്പോഴും ഇത്തരം വാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്ന ശീലമുണ്ട്. വാഹനപ്രേമിയായ അജിത്തിന്റെ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.
അടുത്തിടെ താരം ലഡാക്കില്‍ ബൈക്കില്‍ യാത്ര പോയിരുന്നു. നടി മഞ്‍ജു വാര്യരും അന്ന് താരത്തിനൊപ്പം റൈഡിന് ഉണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും അജിത് മോട്ടോര്‍ സൈക്കിളില്‍ ഒരു വേള്‍ഡ് ടൂറിന് ഒരുങ്ങുകയാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. ‘റൈഡ് ഫോര്‍ മ്യൂച്ചല്‍ റെസ്‍പെക്റ്റ്’ എന്ന പേരിലാണ് മോട്ടോര്‍ സൈക്കിളില്‍ വേള്‍ഡ് ടൂര്‍ നടത്തുക എന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു.