കോഴിക്കോട്: വടകര എംപി കെ.മുരളീധരനെ കോവിഡ് പരിശോധന നടത്തി. ശനിയാഴ്ച മുരളീധരന്റെ പരിശോധനാ ഫലം വരും. അതുവരെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും അദ്ദേഹമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എംപിയോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.