സിദ്ധു മൂസ് വാല വധക്കേസിലെ പ്രതികൾ ജയിൽ വളപ്പിൽ പരസ്‌പരം ഏറ്റുമുട്ടി. പഞ്ചാബിലെ ഗോയിൻദ്വാൾ സെൻട്രൽ ജയിലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തരൺ താൻ എസ്എസ്‌പി ഗുർമീത് സിംഗ് ചൗഹാൻ പറയുന്നതനുസരിച്ച്, ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൻദീപ് തൂഫാനാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സംഘർഷത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, കഴിഞ്ഞ വർഷം പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മൂസ് വാലയെ 2022 മെയ് 29ന് പഞ്ചാബിലെ മൻസ ജില്ലയിൽ വച്ചാണ് അക്രമി സംഘം വെടിവച്ചു കൊന്നു. ജയിലിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.