രാജ്യത്തെ ഉല്പന്ന നിർമാണ മേഖലക്ക് 2 ലക്ഷം കോടിയുടെ ആനുകൂല്യവുമായി കേന്ദ്ര സർക്കാർ

0
105

ന്യൂഡല്‍ഹി: ഉത്പന്ന നിര്‍മാണ മേഖലയ്ക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. ഉത്പന്ന നിര്‍മാണവുമായി ബന്ധിപ്പിച്ച (പിഎല്‍ഐ) ആനുകൂല്യ പദ്ധതി പ്രകാരമാണിത് നടപ്പിലാക്കിയത്. ഗുഡ്‌സ് മാനുഫാക്ചറിങ്, ഫാര്‍മ, സ്റ്റീല്‍, ടെലികോം, ടെക്‌സറ്റൈല്‍, ഭക്ഷ്യ ഉത്പന്ന നിര്‍മാണം, സൗരോര്‍ജം, സെല്‍ ബാറ്ററി തുടങ്ങി 10 മേഖലകള്‍ക്കാണ് പുതിയതായി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.

 

കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു കൊല്ലം കൊണ്ടാണ് കമ്ബനികള്‍ക്ക് തുകയുടെ ആനുകൂല്യം നല്‍കുക. വാഹന ഘടകഭാഗം നിര്‍മിക്കുന്ന കമ്ബനികള്‍ക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.രാജ്യത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച്‌ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here