കോട്ടയത്ത് കാണാതായ പോലീസുകാരനായി തിരച്ചില്‍ ഊര്‍ജ്ജിതം

0
59

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ  സിവില്‍ പോലീസ് ഓഫീസറെ കാണാതായി. ഇന്നു അതിരാവിലെയാണ് സിവില്‍ പോലീസ് ഓഫീസറായ മുഹമ്മദ്‌ ബഷീറിനെ കാണാതായത്. കോട്ടയം താഴത്തങ്ങാടി സ്വദേശിയെയാണ് കാണാതായത്. രാവിലെ വാറന്റ് നടപ്പിലാക്കാനുണ്ടായിരുന്നു. അതിനായി സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ രാവിലെ നാലരയോടെ മുഹമ്മദിനെ വിളിച്ചിരുന്നു. താന്‍ റെഡിയായി നില്‍ക്കുകയാണ് വീട്ടിലേക്ക് വരാനായിരുന്നു മറുപടി. ഇതനുസരിച്ച് സഹപ്രവര്‍ത്തകന്‍  എത്തിയപ്പോള്‍ മുഹമ്മദ്‌ വീട്ടിലുണ്ടായിരുന്നില്ല.

വീട് അടച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ ഫോണ്‍ വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ നിന്നു മുഹമ്മദ്‌ ബഷീര്‍ പോയി എന്നാണ് ഭാര്യ പ്രതികരിച്ചത്. അടുത്തെവിടെയെങ്കിലും ഉണ്ടാകും എന്ന് കരുതി കാത്തിരുന്നു. പക്ഷെ മുഹമ്മദ്‌ അപ്രത്യക്ഷനായിരുന്നു. തിരക്കിയപ്പോള്‍ പേഴ്സും എടിഎം കാര്‍ഡും എടുത്തിട്ടാണ് പോയത് എന്ന് അറിയാന്‍ കഴിഞ്ഞു.

മുഹമ്മദിനെ കാണാതായി എന്ന് മനസിലാക്കിയതോടെ പോലീസ്  കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറിയതായി മനസിലായിട്ടുണ്ട്. ഇതിനനുസരിച്ചുള്ള അന്വേഷണമാണ് പോലീസ് തുടങ്ങിയിരിക്കുന്നത്. ‘അന്വേഷണം ഊര്‍ജിതമാണെന്നും മുഹമ്മദ്‌ ബഷീറിനെ ഉടന്‍ കണ്ടെത്തുമെന്നും കൊല്ലം ഈസ്റ്റ് പോലീസ് പ്രതികരിച്ചു.

മുഹമ്മദ്‌ ബഷീറിന്റെ ഭാര്യ കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്സ് ആണ്. രണ്ടു കുട്ടികളുണ്ട്. മുഹമ്മദ്‌ ബഷീറിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും പരിഭ്രാന്തിയിലാണ്. ഇത് മനസിലാക്കി എത്രയും വേഗം പോലീസ് ഓഫീസറെ കണ്ടെത്താനാണ്‌ പൊലീസ്  ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here