കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു, വായുവിൽ ഉയർന്ന് കറങ്ങി തലകീഴായി നിലത്ത് വീണു

0
58

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ടു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയിൽ ഇന്നലെ രാത്രിയാണ് സംഭവം. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ പത്തരയോടെയാണ് അപകടം നടന്നത്. സംഭവത്തിൽ കൈക്ക് പരിക്കേറ്റ പുനൂർ സ്വദേശിയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പിഞ്ചു കുഞ്ഞടക്കം നാല് പേരാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്. നാല് പേർക്കും ഒന്നും സംഭവിച്ചില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ നിയന്ത്രണം വിട്ട് ഇടതുവശത്ത് റോഡരികിലെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വായുവിൽ ഉയർന്നുപൊങ്ങി. പിന്നീട് നിലത്തുവീണ കാർ കറങ്ങിത്തിരിഞ്ഞ് തലകീഴായി നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഈ പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പരിക്കേറ്റ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സീറ്റ് ബെൽറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ പാലിച്ചതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here