ഹജ്ജ്​ ​അപേക്ഷ 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാ​ത്രം;

0
75

ന്യൂഡൽഹി:  ഈ ​വ​ർ​ഷം ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കു​ന്ന​തി​ന്​ പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി. ഇ​ക്കു​റി 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ്​ ന​ട​പ​ടി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 18നും 65​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു അ​നു​മ​തി.

എന്നാൽ, ആദ്യമായി എത്തുന്ന തീർത്ഥാടകർക്ക് മുൻഗണന നൽകുമെന്നും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജ് വിസയുള്ള മുസ്‌ലിംകൾക്കും സൗദി അറേബ്യയിൽ നിയമപരമായ താമസാനുമതി ഉള്ളവർക്കും മാത്രമേ തീർഥാടന ചടങ്ങുകൾ നടത്താൻ അനുമതിയുള്ളൂവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, ഈ വർഷം ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു. അക്ഷയകേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.

വർഷങ്ങളായി ഹജ്ജ് അപേക്ഷകർക്ക് സേവനങ്ങൾ ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെൽപ്പ്‌ ഡെസ്‌ക്കുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി നിയോഗിച്ച ഹജ്ജ് പരിശീലകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപേക്ഷകർക്ക് മാർഗനിർദേശം നൽകുന്നുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ഓൺലൈനായി മാർച്ച് 10-ന് മുൻപ്‌ അപേക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here