കണ്ണൂര്‍: പെരളശ്ശേരി എ.കെ.ജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു.
റിയയുടെ ക്ലാസ് ടീച്ചര്‍ ഷോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായി ചക്കരക്കല്ല് പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരി ‘മാധ്യമ’ത്തോട് പറഞ്ഞു. കുട്ടി മരിച്ചശേഷം കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ അധ്യാപകര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. അധ്യാപകന്‍ ശകാരിച്ചതിന്റെ മാനസിക പ്രയാസമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഐവര്‍ കുളം സ്വപ്നക്കൂടില്‍ വി.എം. പ്രവീണിന്റെയും റീനയുടെയും മകളാണ് റിയ.