ഛത്തീസ്ഗഡില്‍ മലയാളി ജവാന്‍ സ്വയം വെടിവച്ചുമരിച്ചു

0
56
നെന്മാറ: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ജവാന്‍ സ്വയം വെടിവച്ച്‌ മരിച്ചു.
അയിലൂര്‍ തിരുവഴിയാട് ഇടപ്പാടം മാണിക്കന്‍റെ മകന്‍ ബിനു(37) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം.

മാവോവാദി സാന്നിധ്യമുള്ള ബിജാപുര്‍ ജില്ലയില്‍ നിലയുറപ്പിച്ച സിആര്‍പിഎഫിന്‍റെ 85-ാം ബറ്റാലിയനിലെ അംഗമാണു ബിനു. മൂന്നു ദിവസം മുന്പാണ് ഇദ്ദേഹം അവധികഴിഞ്ഞ് തിരിച്ചെത്തിയത്. ഡ്യൂട്ടിക്കു ഹാജരാകുന്നതിനുമുന്പ് ബിനു ബാരക്കിനുള്ളില്‍ കയറി സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്‌ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.

അമ്മ: വത്സല. ഭാര്യ: റോഷ്ന. മക്കള്‍: ദിയ, യദു. സഹോദരി: നിമിമോള്‍. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here