സുപ്രീം കോടതി ജഡ്ജി നിയമത്തിൽ കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. അഞ്ച് ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമ്മു അംഗീകാരം നൽകി. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32ആയി ഉയർന്നു. അഞ്ച് ജഡ്ജിമാരുടെ പേരുകൾ കഴിഞ്ഞ വർഷം ഡിസംബറിലാണ് ശുപാർശ ചെയ്തത്.
സുപ്രീം കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ എണ്ണം 34 ആണ്. നിലവിൽ ചീഫ് ജസ്റ്റിസ് അടക്കം 27 ജഡ്ജിമാരുമായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൽ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജഡ്ജി അഹ്സാനുദ്ദീൻ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരാണ് നിയമിതരായ അഞ്ച് ജഡ്ജിമാർ.
സുപ്രീം കോടതിയുടെ അഡീഷണൽ ബിൽഡിംഗ് കോംപ്ലക്സിൽ തിങ്കളാഴ്ച രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഭരിക്കുന്ന ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യും.