”മാക്രോസോമിക്” ഒരു പക്ഷെ കുറിച്ച് പേര്‍ക്കെങ്കിലും ഈ പേര് അപരിചിതമായിരിക്കാം. പ്രസവ സമയത്ത് തന്നെ നാല് കിലോയോ അധിലധികമോ ഭാരം വരുന്ന കുഞ്ഞുങ്ങളെയാണ് മാക്രോസോമിക്‌എന്ന് വിളിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ബ്രസീലില്‍ ജനിച്ച ഒരു കുഞ്ഞാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റെക്കോര്‍ഡ് ഭാരവും വലുപ്പവുമായിയാണ് ബ്രസീലിലെ പരിന്റിന്‍സില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസം ആഞ്ചേഴ്‌സണ്‍ എന്ന യുവതിക്ക് പിറന്ന ഈ കുഞ്ഞിന് പ്രസവ സമയത്ത് തന്നെ 7.3 കിലോ ഭാരവും രണ്ടടിയിലധികം നീളവുമാണുളളത്.
മെഡിക്കലി ഈ അവസ്ഥയെ മാക്രോസോമിയ എന്നാണ് പറയുക. ഒരു കുഞ്ഞ് മാക്രോസോമിക് ആകുന്നതിന് പല കാരണങ്ങളുണ്ട്. കുട്ടിയുടെ അച്ഛന്റെയോ അമ്മയുടെയോ പ്രായ കൂടുതല്‍ (35 വയസ്സ് ), ഗര്‍ഭാവസ്ഥയിലോ അല്ലാതെയോ അമ്മയെ ബാധിച്ച പ്രമേഹം, മാതാപിതാക്കളുടെ വണ്ണക്കൂടുതല്‍ ഇവയെല്ലാം കാരണമായേക്കാം. സാധാരണയായി മാക്രോസോമിക് ആയി ജനിക്കുന്നത് ആധികവും ആണ്‍കുഞ്ഞുങ്ങളാണ്.
2016ല്‍ മാക്രോസോമിക് ആയി ജനിച്ച ഒരു പെണ്‍കുഞ്ഞിന്റെ ഭാരം 6.8 കിലോയായിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡ് ഇപ്പോള്‍ മറികടന്നിരുക്കുകയാണ് ബ്രസീലില്‍ ജനിച്ച ഈ നവജാതശിശു. 1995ല്‍ ഇറ്റലിയില്‍ 10.2 കിലോ ഭാരത്തോടെ ജനിച്ചൊരു ആണ്‍കുഞ്ഞിനാണ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുഞ്ഞെന്ന റെക്കോര്‍ഡ്. ആ റെക്കോര്‍ഡിനെ മറികടക്കുന്നതിനായി ആര്‍ക്കും ഇതിവരെ സാധിച്ചട്ടില്ല.
ബ്രസീലില്‍ ജനിച്ച കുഞ്ഞും അമ്മയും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഖമായിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.